മുംബൈ: 2024 ലെ ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി തിങ്കളാഴ്ചമുതൽ സ്വീകരിച്ചു തുടങ്ങി. ഡിസംബർ 20 വരെ അപേക്ഷിക്കാം. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റായ http://hajcommittee.gov.in വഴിയോ \‘ഹജ്ജ് സുവിധ’\ എന്ന ആൻഡ്രോയിഡ് മൊബൈൽ ആപ് വഴിയോ അപേക്ഷിക്കാം.
ഡിസംബർ 20 ന് മുമ്പുള്ളതും 2025 ജനുവരി ഒന്നുവരെ കാലാവധിയുള്ളതുമായ പാസ്പോര്‍ട്ട് ഉള്ളവർക്കേ അപേക്ഷിക്കാനാകൂ. കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നീ വിമാനത്താവളങ്ങളാണ് കേരളത്തിലെ പുറപ്പെടൽ കേന്ദ്രങ്ങൾ.
കഴിഞ്ഞ വർഷത്തെ ഹജ്ജ് നയത്തിൽ മാറ്റംവരുത്തിയിട്ടില്ല. കോവിഡിനെതുടർന്ന് തീർഥാടനത്തിന് കുട്ടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. വയോധികർക്കും പുരുഷ തുണയില്ലാത്ത സ്ത്രീകൾക്കുമുള്ള മുൻഗണന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.