ഡൽഹിയിൽ ഒറ്റപ്പെട്ട മദ്യഷാപ്പുകൾ തുറക്കാൻ നീക്കം 

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മദ്യഷാപ്പുകൾ തുറക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു. കൊറോണ വൈറസ് ബാധ ഇല്ലാത്ത ഗ്രീൻ സോണുകൾ ഉൾപ്പടെയുള്ള ഒറ്റപ്പെട്ട മദ്യഷാപ്പുകളാണ് തുറക്കാൻ ആലോചിക്കുന്നതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗുരുതര പ്രശ്നങ്ങളില്ലാത്ത ഓറഞ്ച് സോണുകളിലും ഒരുപക്ഷെ മദ്യഷാപ്പുകൾ തുറന്നേക്കും. തലസ്ഥാന നഗരിയിലെ ഡി.ടി.ടി.ഡി.സിയോട് ഇത്തരത്തിലുള്ള ഷാപ്പുകൾ ഏതെന്ന് അറിയിക്കാൻ ഡൽഹി സർക്കാർ നിർദേശിച്ചിട്ടുണ്ട്.

സാമൂഹ്യ അകലം പാലിക്കൽ അടക്കം എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും മദ്യഷാപ്പുകൾ പ്രവർത്തിക്കുക. മദ്യം, മുറുക്കാൻ, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലായം നേരത്തേ പുറപ്പെടുവിച്ചിരുന്നു. ഉപഭോക്താക്കൾ തമ്മിൽ ആറടി അകലം പാലിക്കണമെന്നും ഒരു സമയത്ത് കടയിൽ അഞ്ചിൽ കൂടുതൽ പേർ ഉണ്ടാകരുതെന്നും വ്യവസ്ഥയുണ്ട്. മാർക്കറ്റുകളിലോ മാളുകളിലോ തിരക്കുള്ള പട്ടണപ്രദേശത്തോ ആയിരിക്കരുത് ഇത്തരം ഷാപ്പുകൾ എന്നും നിർദേശമുണ്ട്. 

തിങ്കളാഴ്ച മുതൽ ഗ്രീൻ സോണുകളിൽ മദ്യഷാപ്പുകൾ തുറന്നുപ്രവർത്തിക്കാൻ ഒരുങ്ങുന്ന മറ്റൊരു സംസ്ഥാനം അസമാണ്. 

Tags:    
News Summary - Stand Alone liquor shops may open in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.