കോൺഗ്രസിന്റെ പ്രസക്തിയോ പ്രാധാന്യമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: കോൺഗ്രസിന് ദേശീയതലത്തിൽ പ്രസക്തിയോ പ്രാധാന്യമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ തങ്ങളുടെ സഖ്യകക്ഷിയായ കോൺഗ്രസിനാകും. പാർട്ടി പുനരുജ്ജീവനത്തിന്റെ പാതയിലാണ്. കോൺഗ്രസ് ഇപ്പോൾ വേണ്ടത് ട്രാക്കിലേക്ക് മടങ്ങുകയാണ്.

സഹോദരനെന്ന് സ്നേഹപൂർവം വിശേഷിപ്പിച്ച് രാഹുൽ ഗാന്ധിയെയും സ്റ്റാലിൻ പ്രശംസിച്ചു. ബി.ജെ.പിയുടെ സങ്കുചിത രാഷ്ട്രീയത്തിന് രാഹുൽ ആദർശത്തിന്റെ മറുമരുന്നാണെന്ന് കൂട്ടിച്ചേർത്തു. രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കാനും ബി.ജെ.പിക്കെതിരെ പോരാടാനും ദേശീയ സഖ്യം രൂപവത്കരിക്കണമെന്ന് അദ്ദേഹം പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ 138ാം സ്ഥാപക ദിനം 

Tags:    
News Summary - Stalin said that the Congress had not lost its relevance or importance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.