കോൺഗ്രസ് നേതാക്കളുടെ ബാഹുല്യം, നിലംപൊത്തി പ്രതിഷേധ പരിപാടിയുടെ വേദി

ബിലാസ്പുർ: ലോക്സഭ എം.പി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ വേദി തകർന്നു. ചത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം. പന്തം കൊളുത്തി പ്രതിഷേധ പരിപാടിക്കിടെയാണ് നേതാക്കൾ നിന്ന വേദി നിലംപൊത്തിയത്.

ചെറിയ വേദിയിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ ക‍യറിയതാണ് അപകടത്തിന് വഴിവെച്ചത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മോഹൻ മാർകത്തിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഞായറാഴ്ച നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. 


Tags:    
News Summary - Stage breaks down during torch rally organized by Congress to protest against termination of Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.