‘പത്മാവത്​’ റാണി പത്​മിനിക്കുള്ള ആദരമെന്ന്​ ശ്രീ ​ശ്രീ രവിശങ്കർ

ന്യൂഡൽഹി: സഞജയ്​ ബൻസാലി ചിത്രം പത്മാവതിന്​ പിന്തുണയുമായി ​ശ്രീ ശ്രീ രവിശങ്കർ. ബുധനാഴ്​ച രാത്രി നടന്ന പ്രത്യേക പ്രദർശനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്മാവത് സിനിമ ഇഷ്​ടമായി. ചിത്രത്തിൽ മോശമായി ഒന്നും തന്നെയില്ല. ചിത്രത്തി​നെതിരെയുള്ള പ്രതിഷേധങ്ങൾ എന്തിനെന്ന്​ മനസിലാകുന്നില്ല. പത്മാവത്​ രജ്​പുത്​ വിഭാഗത്തി​െൻ അഭിമാനമുയർത്തുന്ന ചിത്രമാണ്​. റാണി പത്മിനിക്കുള്ള ആദരവാണ്​ സിനിമയെന്നും രവിശങ്കർ പറഞ്ഞു.

പത്മാവത്​ രാജ്യം മുഴുവൻ ആഘോഷിക്കേണ്ട സിനിമായാണ്​. ചിത്രം എല്ലാവരും കാണണമെന്നും ശ്രീ ശ്രീ രവിശങ്കർ ആവശ്യപ്പെട്ടു. 

ചിത്രത്തിന്‍റെ പ്രദർശനം ക്രമസമാധാനം തകർക്കുമെന്ന വാദം തള്ളികളഞ്ഞ  സുപ്രീംകോടതി  പത്മാവതി​​​ന് നാലു​ സംസ്​ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക്  റദ്ദാക്കിയിരുന്നു. രാജസ്​ഥാൻ, മധ്യപ്രദേശ്​, ഗുജറാത്ത്​, ഹരിയാന എന്നീ സംസ്​ഥാനങ്ങളുടെ പ്രദർശന വിലക്കാണ് കോടതി റദ്ദാക്കിയത്. 

Tags:    
News Summary - Sri Sri Ravi Shankar Throws His Weight Behind Padmaavat, Says He 'Loved' The Movie- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.