Posted On
date_range Updated On
date_range രാമേശ്വരത്ത് നിന്ന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു
മധുര: 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന രാമേശ്വരത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ട് മത്സ്യബന്ധന ട്രോളറുകളും കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി മീൻ പിടിക്കാനായി 400 ട്രോളറുകളാണ് കടലിലേക്ക് പോയത്. വടക്ക് തലൈമാന്നാറിന് സമീപം സമുദ്രാതിർത്തി ലംഘിച്ചവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ശ്രീലങ്കൻ നാവികസേന അറിയിച്ചു. സംഭവം രാമേശ്വരത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പത്ത് ദിവസം മുൻപും ഏഴ് തമിഴ് മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.