Posted On
date_range Updated On
date_range സ്പുട്നിക് ഒറ്റ ഡോസ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി
ന്യൂഡൽഹി: സ്പുട്നിക് ഒറ്റ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിന് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി. വിദഗ്ധ സമിതി ശിപാർശക്ക് പിന്നാലെ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) ബുധനാഴ്ച അനുമതി നൽകുകയായിരുന്നു.
റഷ്യൻ നിർമിത സ്പുട്നിക് വാക്സിെൻറ പരീക്ഷണം ഇന്ത്യയിൽ നടത്തുന്നത് റെഡ്ഡീസ് ലബോറട്ടറീസ് ആണ്. സ്പുട്നിക് രണ്ട് ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഡി.ജി.സി.ഐ കഴിഞ്ഞ ഏപ്രിലിൽ അനുമതി നൽകിയിരുന്നു. നിലവിൽ റഷ്യ, യു.എ.ഇ, ഘാന എന്നിവിടങ്ങളിൽ സ്പുട്നിക് ഒറ്റ ഡോസ് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിട്ടുണ്ട്. കോവിഡിനെതിരെ 79.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.