Posted On
date_range Updated On
date_range സാങ്കേതിക തകരാര്‍; ചെന്നൈ-കൊച്ചി സ്‌പൈസ്‌ജെറ്റ് വിമാനം തിരിച്ചിറക്കി
ചെന്നൈ: ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം തിങ്കളാഴ്ച പുലർച്ചെ സാങ്കേതിക തകരാർ മൂലം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി.
147 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാവിലെ 6:30 ന് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രശ്‌നം നേരിട്ടത്.
സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നാലെ വിമാനം റദ്ദാക്കിയ വിവരം അറിയിക്കുകയായിരുന്നു.
യാത്രക്കാര്‍ക്ക് കൊച്ചിയിലേക്ക് എത്താനുള്ള ബദല്‍ സംവിധാനം തിങ്കളാഴ്ച വൈകിട്ടോടെയോ ചൊവ്വാഴ്ചയോ ഒരുക്കും. അല്ലാത്തവര്‍ക്ക് ടിക്കറ്റിന്റെ പണം തിരികെ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.