ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്പൈസ്ജെറ്റ് വിമാനം ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. രണ്ട് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇതേതുടർന്ന് സ്പൈസ്ജെറ്റ് വിമാനം നിലത്തിറക്കി.
സ്പൈസ്ജെറ്റ് B737-700 വിമാനത്തിന്റെ വലതുവശത്തെ ചിറകിന് കേടുപാടുകൾ സംഭവിച്ചു. ആകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറിനും ഇടിയിൽ നാശനഷ്ടം സംഭവിച്ചു.
‘ഡൽഹി വിമാനത്താവളത്തിൽ ടാക്സിയിങ്ങിനിടെ സ്പൈസ്ജെറ്റ് B737-700 വിമാനം കൂട്ടിയിടിക്കുകയായിരുന്നു. വലതുവശത്തെ വിംഗ്ലെറ്റിനും അകാസ എയർലൈനിന്റെ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറിനും കേടുപാടുകൾ സംഭവിച്ചു” -സ്പൈസ്ജെറ്റ് വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.