Posted On
date_range Updated On
date_range ഡൽഹിയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് ട്രെയിൻ 20ന്; നാട്ടിലേക്ക് നടക്കുന്നത് ഒഴിവാക്കി
ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടർന്ന് ഡൽഹിയിൽ കുടുങ്ങികിടക്കുന്ന വിദ്യാർഥികളുള്‍പ്പടെയുള്ളവരുമായി പ്രത്യേക ട്രെയിന്‍ മെയ് 20ന് പുറപ്പെടും. നോര്‍ക്കയില്‍ രജിസ്റ്റർ ചെയ്ത ഡല്‍ഹിയിലുള്ള വ്യക്തികള്‍ പേരു വിവരങ്ങള്‍ ഞയാറാഴ്ച രാവിലെ 10ന് മുമ്പ് അറിയിക്കാന്‍ കേരള ഹൗസ് റസിഡൻറ് കമീഷണര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചവർ വീണ്ടും മെസേജ് അയേക്കണ്ടതില്ല. അതേമസയം, ട്രെയിൻ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഞായാറാഴ്ച നാട്ടിലേക്ക് നടക്കാനുള്ള തീരുമാനത്തിൽനിന്ന് പിൻമാറിയതായി ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലയിലുള്ള വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.