ആര്യൻ ഖാൻ കേസ് ഏറ്റെടുക്കാൻ പ്രത്യേക അന്വേഷണസംഘം ഇന്നെത്തും; സമീർ വാങ്കഡെക്ക്​ പകരം പുതിയ തലവനെ നിശ്ചയിച്ചു

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള മുംബൈ യൂനിറ്റ് അന്വേഷിച്ചിരുന്ന ആര്യൻ ഖാന്‍റെതുൾപ്പടെയുള്ള ആറ് കേസുകൾ ഏറ്റെടുക്കാൻ എൻ.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) ഡൽഹിയിൽ നിന്ന് ഇന്ന്​ മുംബൈയിലെത്തും.

സമീർ വാങ്കഡെയെ ചുമതലയിൽ നിന്ന്​ മാറ്റിയതിന്​ പിന്നാലെ എൻ.സി.ബി ആസ്ഥാനത്തെ ഓപ്പറേഷൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസം രൂപീകരിച്ചിരുന്നു.

1996 ബാച്ച് ഐ.പി.എസ് ഓഫീസറും എൻ.സി.ബിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ (ഡി.ഡി.ജി) സഞ്ജയ് കുമാർ സിങായിരിക്കും പുതിയ അന്വേഷണ സംഘത്തിന്‍റെ തലവൻ.

ഒക്ടോബർ 3 നാണ്​ ക്രൂയിസ് കപ്പലിൽ റെയ്​ഡ്​ നടത്തി ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ്​ ചെയ്യുന്നത്​. പുതിയ അന്വേഷണ സംഘം കേസ്​ രേഖകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയും ചെയ്യും.

അ​തെ സമയം ആര്യൻ ഖാൻ കേസിലെ നടപടിക്രമങ്ങളിലെ വീഴ്ചകളും അഴിമതിയും സംബന്ധിച്ച ആരോപണങ്ങളിൽ എൻ.സി.ബിയുടെ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്.സമീർ വാങ്കഡെ ഉൾപ്പെടെയുളള എൻ.സി.ബി ഉദ്യോഗസ്ഥരുടെതുൾപ്പടെയുള്ളവരുടെ മൊഴികൾ വിജിലൻസ് സംഘം​ ശേഖരിച്ചുകഴിഞ്ഞു.

Tags:    
News Summary - Special NCB team to reach Mumbai to take over Aryan Khan's case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.