ബംഗളൂരു: ധർമസ്ഥലയിൽ മാസങ്ങളോളം പൊലീസിനെ മുൾമുനയിൽ നിർത്തിയ, മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന തെറ്റായ വിവരം നൽകിയ സാക്ഷി ചിന്നയ്യക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞതിന് കേസെടുക്കാൻ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി.
ഇതുവരെയും ഇയാൾ ഉന്നയിച്ച ആരോപണം തെളിയിക്കുന്നതിന് യാതൊരു തെളിവും ലഭിക്കാത്ത സാചര്യത്തിലാണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച ചിന്നയ്യക്കെതിരെ കേസെടുക്കാൻ നീക്കം നടത്തുന്നത്. പരാതിക്കാരനായ ചിന്നയ്യ ചില ആക്ടിവിസ്റ്റുകളുടെ സഹായത്തോടെ ധർമസ്ഥലയിലെ കേഷത്രഭാരവാഹികൾക്കെതിരെ ഗൂഡാലോചന നടത്തുകയായിരുന്നെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 215 പ്രകാരം കേസെടുക്കണമെന്നാണ് ബൽത്തങ്ങാടി മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെടുന്നത്.
1995 നും 2014 നും ഇടയിൽ ധർമസ്ഥലയിൽ നിരവധി മൃതദേഹങ്ങൾ കുഴിച്ചിട്ടതായാണ് ചിന്നയ്യ ആരോപണം ഉന്നയിച്ചത്. ഇയാളുടെ പരാതിയിൽ നേരത്തെ പ്രത്യേക അന്വേഷണ സംഘം ഇയാളെ അറ്സ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് കള്ളസാക്ഷി എന്ന നിലിയലിലായിരുന്നില്ല. നേരത്തെ ദക്ഷിണ കന്നഡ കോടതി ഇയാളുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇയാൾ വീണ്ടും ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ്.
ധർമസ്ഥല കേഷത്ര ഭാരവാഹികൾക്കെതിരെ ചിന്നയ്യ ഗൂഡാലോചന നടത്തുകയായിരുന്നെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. കള്ളസാക്ഷ്യത്തിന് കേസെടുക്കേണ്ടത് കോടതിയാണ്.
നേരത്തെ ചിന്നയ്യ ഒരു തലയോട്ടി ആരോപണത്തിന്റെ ഭാഗമായി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് ഇയാൾക്കൊപ്പം ഗൂഡാലോചനയലിൽ പങ്കാളിയായ ഒരാൾ കൊടുത്തതായിരുന്നെന്ന് പിന്നീട് കണ്ടെത്തി. ഇയാളുടെ സഹോദരി 2012 കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.