നിയമന നടപടികളോട്​ പുറംതിരിഞ്ഞ്​ കേന്ദ്രം; ഉദ്യോഗാർഥികളുടെ പ്രതി​േഷധം ട്വിറ്ററിൽ തരംഗം

സ്​റ്റാഫ്​ സെലക്​ഷൻ കമീഷൻ, റെയിൽവെ, എൻ.ടി.പി.സി തുടങ്ങിയവയെല്ലാം നിയമന നടപടികൾ മരിവിപ്പിച്ച്​ നിർത്തിയതിനെതിരെ ഉദ്യോഗാർഥികളുടെ പ്രതിഷേധം. ട്വിറ്റിൽ തരംഗമായി മാറിയ ചർച്ച മുംബൈ സർവകലാശാലയിലടക്കം അരങ്ങേറിയ പ്രതിഷേധമായി വളർന്നിട്ടുണ്ട്​.

നിയമന നടപടികളുടെ ഭാഗമായി സ്​റ്റാഫ്​ സെലക്​ഷൻ കമീഷൻ 2018 ൽ നടത്തിയ ക​ൈമ്പൻറ്​ ഗ്രാജ്വാറ്റ്​ ലെവൽ പരീക്ഷയുടെ ഫലം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.

റെയിൽവെയും എൻ.ടി.പി.സിയും 2019 ലെ തെരഞ്ഞെടുപ്പിന്​ മുമ്പാണ്​ ഒഴിവുകൾ പ്രസിദ്ധീകരിച്ചത്​. എന്നാൽ, ഇതുവരെയും പരീക്ഷയുടെ തിയതി പോലും പ്രസദ്ധീകരിച്ചിട്ടില്ല. തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും നിയമന നടപടികൾ അപ്രഖ്യാപിതമായി മരിവിപ്പിച്ച്​ നിർത്തുകയും ചെയ്യുന്ന കേന്ദ്ര നിലപാടിനെതിരെ കോൺഗ്രസി​െൻറ വിദ്യാർഥി വിഭാഗമായ എൻ.എസ്​.യു.ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധം ഉയർത്തുന്നുണ്ട്​.

#SpeakUpForSSCRailwayStudents എന്ന ഹാഷ്​ടാഗ്​ ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്​. എന്തുകൊണ്ടാണ്​ റിക്രൂട്ട്​മെൻറ്​ പരീക്ഷകൾ സമയത്തിന്​ നടത്താത്തത്​?, ഒഴിവുകൾ നികത്താൻ മൂന്ന്​ നാല്​ വർഷങ്ങളെടുക്കുന്നത്​ എന്ത്​ കൊണ്ടാണ്​ തുടങ്ങിയ ​ചോദ്യങ്ങളാണ്​ എൻ.എസ്​.യു.ഐ ഉയർത്തുന്നത്​.


രാഷ്​ട്രീയ ജനതാ ദളും ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിന്​ പിന്തുണയുമായി രംഗത്തുണ്ട്​. യഥാർഥ പ്രശ്​നങ്ങൾ സംസാരിക്കാം, രാജ്യത്തിനായി, യുവാക്കൾക്കായി സംസാരിക്കാം എന്നാണ്​ രാഷ്​ട്രീയ ജനതാ ദളി​െൻറ ട്വിറ്റർ അക്കൗണ്ടിൽ നിന്ന്​ ട്വീറ്റ്​ ചെയ്​തത്​.













Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.