മംഗളൂരു: സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദറിനെ ചോദ്യം ചെയ്യണമെന്ന് ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി എം.എൽ.എ ഭാഗീരഥി മുരുള്യ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസിലെ പ്രതികൾക്ക് പിന്തുണ നൽകുന്നതിലൂടെ സ്പീക്കർ പക്ഷപാതം കാണിച്ചുവെന്ന് അവർ ആരോപിച്ചു.
2022ൽ കൊല്ലപ്പെട്ട മുഹമ്മദ് ഫാസിലിന്റെ കുടുംബം ആ കേസിൽ ഒന്നാം പ്രതിയായ സുഹാസ് ഷെട്ടി വധത്തിലെ നിരപരാധിത്വം സ്ഥാപിക്കാൻ ഖാദറിന്റെ സഹായം തേടിയതായി ഭഗിരഥി ആരോപിച്ചു. സ്പീക്കറുടെ ഇത്തരം പ്രസ്താവനകൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ സ്വാധീനിക്കും. സ്പീക്കർ എന്ന നിലയിൽ അദ്ദേഹം നിഷ്പക്ഷത പാലിക്കണം. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പക്ഷപാതപരമായ സമീപനത്തെ സൂചിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
സുഹാസ് ഷെട്ടി തന്റെ മതത്തെയും അതിന്റെ അനുയായികളെയും സംരക്ഷിക്കാൻ സമർപ്പിതനായ ഒരു ഉറച്ച ഹിന്ദുത്വ പ്രവർത്തകനായിരുന്നു . വാർത്താസമ്മേളനത്തിൽ ദക്ഷിണ കന്നഡാ ജില്ലാ ബി.ജെ.പി മഹിളാ മോർച്ച പ്രസിഡന്റ് മഞ്ജുള അനിൽ കുമാർ, സെക്രട്ടറി സന്ധ്യ വെങ്കിടേഷ്, മറ്റ് പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.
മംഗളൂരു: സുഹാസ് ഷെട്ടി കൊലപാതകത്തിൽ മുഹമ്മദ് ഫാസിലിന്റെ കുടുംബാംഗങ്ങൾ നിരപരാധികളാണെന്ന് താൻ മാധ്യമങ്ങളോട് പറഞ്ഞുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണ ജനകമാണെന്ന് നിയമസഭാ സ്പീക്കറും മംഗളൂരു എം.എൽ.എയുമായ യു.ടി. ഖാദർ വ്യക്തമാക്കി. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഖാദർ പറഞ്ഞു.
ഫാസിലിന്റെ കുടുംബാംഗങ്ങളിൽ നിന്ന് ലഭിച്ച ഒരു ഫോൺ കോളിനെക്കുറിച്ചാണ് തന്റെ പ്രസ്താവന പരാമർശിക്കുന്നതെന്നും അവരുടെ നിരപരാധിത്വമോ പങ്കാളിത്തമോ സംബന്ധിച്ച ഒരു വാദവും അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.