വ്യാജ കാവൽക്കാരന്​ യഥാർഥ കാവൽക്കാരനെ ഭയം- ധർമേന്ദ്ര യാദവ്​

അഅ്​സംഗഢ്​: വ്യാജ കാവൽക്കാരന്​ യഥാർഥ കാവൽക്കാരനെ ഭയമായതിനാലാണ്​, വാരാണസിയിൽ മുൻ ബി.എസ്​.എഫ്​ ജവാ​​െൻറ പത്രിക തള്ളിയതെന്ന്​ സമാജ്​വാദി പാർട്ടി നേതാവ്​ ധർമേന്ദ്ര യാദവ്​. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിൽ മുൻ ജവാൻ തേജ്​ ബഹാദൂറി​​െൻറ പത്രിക തള്ളിയതിനു പിന്നിൽ ബി.ജെ.പിയുടെ ഇടപെട​ലാണെന്ന വാർത്തകൾക്കു പിന്നാലെയാണ്​, ആരോപണത്തി​​െൻറ കുന്തമുന മോദിക്കുനേരെ തിരിച്ച്​ എസ്​.പി രംഗത്തെത്തിയത്​.

‘‘തേജ്​ ബഹാദൂറി​​െൻറ പത്രിക തള്ളിയതിനു പിന്നിൽ ബി.ജെ.പിയുടെ ഗൂഢാലോചനയാണ്​. വ്യാജ ചൗക്കിദാർ, യഥാർഥ ചൗക്കിദാറിനെ ഭയക്കുന്നു. പത്രിക തള്ളിയ ദിവസം ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ മുതൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ വരെയുള്ളവർ വാരാണസിയിൽ തമ്പടിച്ചത്​ അതിനുവേണ്ടി ആയിരുന്നു. അവകാശങ്ങൾക്കുവേണ്ടി ഇറങ്ങിത്തിരിച്ച ജവാ​​െൻറ പോരാട്ടത്തെ ദുർബലപ്പെടുത്താമെന്നാണ്​ ബി.ജെ.പി കരുതുന്നത്​. ഇതിന്​ ജനങ്ങൾ മറുപടി നൽകും’ -എസ്​.പി അധ്യക്ഷൻ അഖ​ിലേഷ്​ യാദവ്​ മത്സരിക്കുന്ന അഅ്​സംഗഢിൽ ധർമേന്ദ്ര യാദവ്​ പറഞ്ഞു.

Tags:    
News Summary - Sp leader Dharmendra Yadhav - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.