മുംബൈയിൽ 40ലധികം നഴ്​സുമാർക്ക്​ കോവിഡ്​: രണ്ട്​ ആശുപത്രികൾ വൈറസ്​ വ്യാപന മേഖലയായി പ്രഖ്യാപിച്ചു

മുംബൈ: സൗത്ത്​ മുംബൈയിലെ രണ്ട്​ സ്വകാര്യ ആശുപത്രികൾ കോവിഡ്​ വൈറസ്​ വ്യാപന മേഖലയായി പ്രഖ്യാപിച്ചു. വോക്ക്ഹാ ർട്ട് ആശുപത്രിയും ജസ്​ലോക്​ ആശുപത്രിയുമാണ്​ കോവിഡ്​ വ്യാപന സ്​പോട്ടുകളായി പ്രഖ്യാപിച്ചത്​. മുംബൈ സെൻ‌ട് രലിലെ വോക്ക്​ ഹാർട്ട് ആശുപത്രിയിൽ 26 നഴ്‌സുമാർക്കും മൂന്നു ഡോക്ടർമാർക്കുമാണ് കോവിഡ്​ സ്ഥിരീകരിച്ചത്​. ജസ്​ല ോക്​ ആശുപത്രിയിലെ ആറ് നഴ്‌സുമാർ ഉൾപ്പെടെ 10 പേർ​ കോവിഡ് പോസിറ്റീവാണ്​.

കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട ആശുപത്രി ജീവനക്കാർ ചികിത്സയിലാണ്​. കൂടാതെ വോക്ക്​ഹാർട്ടിലെ 40ലധികം നഴ്​സുമാ​രെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിലാണ്​. വോക്ക്​ഹാർട്ട്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേർ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. ഇവരിൽ നിന്നാണ്​ ജീവനക്കാർക്കും വൈറസ്​ പകർന്നിട്ടുണ്ടാവുക എന്നാണ്​ സൂചന.

കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച നഴ്സുമാരെ വൈൽ പാർലെയിലെ ക്വാർട്ടേഴ്സിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. രോഗബാധിതരായ രണ്ട് ഡോക്ടർമാരെ സെവൻഹിൽസിലും ഒരാളെ മഹിമിലെ എസ്‌.എൽ രഹജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 270 ലധികം ആശുപത്രി ജീവനക്കാരുടെയും ചില രോഗികളുടെയും സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ആദ്യം വൈറസ്​ ബാധയുണ്ടായ നഴ്​സുമാരെ ഐസൊലേഷനിൽ വിടാതിരുന്നതാണ്​ രോഗ വ്യാപനത്തിന്​ കാരണമെന്നാണ്​ ജീവനക്കാർ പറയുന്നത്​. ആശുപത്രി പൂട്ടണമെന്ന്​ മുംബൈ മുനിസിപ്പൽ കോർപറേഷ​​െൻറ നിർദേശമുണ്ടായിട്ടും മാനേജ്​മ​െൻറ്​ നടപടി സ്വീകരിച്ചില്ല.

നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്‌സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ പേർക്ക്​ രോഗം സ്ഥിരീകരിച്ചത്​.

Tags:    
News Summary - South Mumbai hospitals declared containment zones - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.