തെന്നിന്ത്യൻ നടി മീന ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്

ചെന്നൈ: മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ ശ്രദ്ധേയയായ മുതിർന്ന നടി മീന ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ ബി.ജെ.പി ഭാരവാഹികളെ പ്രഖ്യാപിക്കാനിരിക്കെയാണ് നടി പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്. തമിഴ്നാടു കേന്ദ്രമായാണ് നടി പ്രവർത്തിക്കുകയെന്നാണ് പുറത്തു വരുന്ന വാർത്തകൾ.  

കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറുമായി മീന കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ ആയിരുന്നു മീന ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

സന്ദർശനത്തിന്റെ ഫോട്ടോ മീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ‘ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ജിയോടൊപ്പം. നിങ്ങളെ കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് സർ. നിങ്ങളിൽ നിന്ന് വളരെയധികം കാര്യങ്ങൾ പഠിച്ചു, അത് എന്റെ ഭാവി ആത്മവിശ്വാസത്തോടെ നയിക്കാൻ എന്നെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ സമയത്തിന് വളരെ നന്ദി’, എന്ന് മീന ഫോട്ടോക്കൊപ്പം കുറിപ്പും പങ്കുവെച്ചു.

മലയാളത്തിൽ മുൻനിര നായകന്മാരൊടൊപ്പം അഭിനയിച്ച മീന മോഹൻലാലിനോടൊപ്പം ദൃശ്യം സിനിമയിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. തമിഴിൽ രജനീകാന്ത്, കമൽഹാസൻ, അജിത്ത് എന്നിവർക്കൊപ്പവും മീന അഭിനയിച്ചിട്ടുണ്ട്. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പ്രമുഖരെ പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാൻ ബി.ജെ.പി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.

കേന്ദ്ര സഹമന്ത്രി സ്ഥാനത്തേക്ക് വരെ മീനയെ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മീനയുടെ പാർട്ടി പ്രവേശനം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ പല പ്രമുഖരും ബി.ജെ.പിയില്‍ എത്തുമെന്ന മറുപടിയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ നല്‍കിയത്. തമിഴ്‌നാട് ബി.ജെ.പിയില്‍ ഖുശ്ബുവിനൊപ്പം മീനക്കും സുപ്രധാന ചുമതലകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. 

Tags:    
News Summary - South Indian actress Meena reportedly joining BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.