Posted On
date_range Updated On
date_range ഐസൊലേഷൻ മുറികളാകാൻ ട്രെയിനുകളും തയ്യാർ
കൊൽക്കത്ത: കോവിഡിനെ തുരത്താൻ അരയുംതലയും മുറുക്കി രംഗത്തുള്ളവർക്ക് പിന്തുണയുമായി റെയിൽവെയും. ഐസൊലേഷൻ വാർഡുകളാക്കാൻ ട്രെയിൻ ബോഗികൾ വിട്ടുനൽകാമെന്നാണ് ദക്ഷിണ പൂർവ റെയിൽവെ (എസ്.ഇ.ആർ) അധികൃതർ അറിയിച്ചത്. സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ കോച്ചുകൾ എത്തിക്കുമെന്ന് എസ്.ഇ.ആർ വക്താവ് സഞ്ജയ് ഘോഷ് പറഞ്ഞു.
ഞായറാഴ്ച ട്രെയിൻ സർവിസുകൾ നിലച്ചതുമുതൽ വെറുതെ കിടക്കുന്ന പാസഞ്ചർ കോച്ചുകളാണ് ഇതിനുപയോഗിക്കുക. ഇതിനുപുറമെ എല്ലാ റെയിൽവെ ആശുപത്രികളിലും കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഐസൊലേഷൻ വാർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.