കോവിഡ്​ ഭീതി: മഹാരാഷ്​ട്രയിൽ നിന്നുവന്ന 80കാരിയെ മക്കൾ വീട്ടിൽ കയറ്റിയില്ല

കരിംനഗർ: മഹാരാഷ്​ട്രയിലെ ബന്ധുവീട്ടിൽ നിന്ന്​ തിര​ിച്ചെത്തിയ 80കാരിയെ കോവിഡ്​ ഭീതി മൂലം ആൺമക്കൾ വീട്ടിൽ കയറ്റിയില്ല.

തെലങ്കാനയിലെ കരിംനഗറിലാണ്​ ആൺമക്കളും മരുമക്കളും ചേർന്ന്​ വൃദ്ധമാതാവിന്​ മുന്നിൽ വീടി​​െൻറ വാതിൽ കൊട്ടിയടച്ചത്​. ഒടുവിൽ, കരിംനഗർ മുനിസിപ്പൽ കോർപറേഷൻ ഡിവിഷൻ അംഗത്തി​​െൻറയും അയൽക്കാരുടെയും ഇടപെടൽ മൂലം മൂത്തമകൻ ഇവരെ കൂട്ടിക്കൊണ്ടുപോയി.

മഹാരാഷ്​ട്ര ഷോലാപുറിലെ ബന്ധുവീട്ടിൽ​ ലോക്​ഡൗണിൽ കുടുങ്ങിയ 80കാരി വെള്ളിയാഴ്​ചയാണ്​ തിരികെ കരിംനഗറിലെത്തുന്നത്​. എന്നാൽ, മൂത്ത മകനും ഭാര്യയും ഇവ​െര വീട്ടിൽ കയറ്റാൻ തയാറായില്ല. കോവിഡ്​ ഗുരുതരമായി ബാധിച്ചിരിക്കുന്ന മഹാരാഷ്​ട്രയിൽ നിന്ന്​ വന്നതിനാൽ ഇവർക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന ഭീതി മൂലമായിരുന്നു ഇത്​.

തനിക്ക്​ കോവിഡ്​ ലക്ഷണങ്ങളില്ലെന്നും പൂർണ ആരോഗ്യവതിയാണെന്നും കരഞ്ഞുപറഞ്ഞിട്ടും വീട്ടിൽ കയറ്റാൻ മകൻ തയാറായില്ല. ഇളയ മകനാക​ട്ടെ, അമ്മ മഹാരാഷ്​ട്രയിൽ നിന്ന്​ വരുന്നതറിഞ്ഞ്​ വീടുപൂട്ടി എവിടേക്കോ പോയിരുന്നു.

വൃദ്ധയുടെ ദുരവസ്​ഥ മനസിലാക്കിയ കരിംനഗർ മുനിസിപ്പൽ കോർപറേഷൻ ഡിവിഷൻ അംഗം എഡ്​ല അശോകും അയൽവാസികളും ചേർന്ന്​ നടത്തിയ ഇടപെടൽ മൂലം ഒടുവിൽ മൂത്തമകൻ അമ്മയെ വീട്ടിൽ കയറ്റാൻ തയാറാവുകയായിരുന്നു. ഇവരെ കോവിഡ്​ ടെസ്​റ്റിന്​ വിധേയയാക്കുമെന്നും ലക്ഷണങ്ങളുണ്ടെന്ന്​ കണ്ടാൽ ക്വാൻറീൻ വാർഡിലേക്ക്​ മാറ്റുമെന്നും എഡ്​ല അശോക്​ അറിയിച്ചു. 

Tags:    
News Summary - Sons refuse to allow 80-year-old mother into house out of Covid-19 fear -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.