രാഹുലും സോണിയയും പ്രിയങ്കയും വോട്ട് ചെയ്തു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പുരോഗമിക്കുമ്പോൾ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഷ്ട്രപ​തി ദ്രൗപതി മുർമുവും വോട്ട് ചെയ്തു. ഡൽഹിയിലെ നിർമൻ ഭവനിലായിരുന്നു സോണിയക്കും രാഹുലിനും വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം അമ്മയും മകനും ചേർന്ന് പോളിങ് ബൂത്തിന് പുറത്ത്നിന്ന് സെൽഫിയെടുക്കുകയും ചെയ്തു. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രിയങ്ക ഗാന്ധിയും ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി.

ഇക്കുറി രാഹുൽ എ.എ.പി സ്ഥാനാർഥിക്കാണ് വോട്ട് രേഖപ്പെടുത്തിയത്. അതുപോലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് സ്ഥാനാർഥിക്കും വോട്ട് ചെയ്യും.

ആറു സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളി​ലുമാണ് ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കോൺഗ്രസിന്റെ താരപരിവേഷമുള്ള സ്ഥാനാർഥി കനയ്യ കുമാർ അടക്കം 889 പേരാണ് മത്സരരംഗത്തുള്ളത്.

Tags:    
News Summary - Sonia, Rahul Gandhi cast vote in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.