പഞ്ചാബ് കോണ്‍ഗ്രസിലെ തമ്മിലടി: പരിഹരിക്കാനുളള ശ്രമങ്ങള്‍ സജീവം

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ശ്രമങ്ങള്‍ സജീവമാകുന്നു. ഇതിന്‍െറ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പാര്‍ട്ടി നേതാവ് സോണിയ ഗാന്ധിയുമായി കൂടികാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണിത് നടന്നത്.

അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തലത്തിയെ വിഭാഗീയത അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പഞ്ചാബിന്‍െറ ചുമതലയുള്ള നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു. പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നായതിനാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

Tags:    
News Summary - Sonia meets Priyanka Gandhi ahead of her talks with Punjab CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.