സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും; തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ പിഴച്ചുവെന്ന്​ വിലയിരുത്തൽ

ന്യൂഡൽഹി: സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും.പ്രവർത്തകസമിതിയോഗത്തി​ൽ ഭൂരിപക്ഷം അംഗങ്ങളും ഗാന്ധി കുടുംബത്തിൽ വിശ്വാസമർപ്പിച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രവർത്തകസമിതി യോഗത്തിന് ശേഷം കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.

സംഘടന ദൗർബല്യം പരിഹരിക്കാൻ അധ്യക്ഷയുടെ ഇടപെടലുണ്ടാവും. തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ പിഴച്ചു. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരുമെന്നും രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി.

ത​ന്റെ നേ​തൃ​ത്വ​ത്തെ കു​റി​ച്ച് ആ​ർ​ക്കെ​ങ്കി​ലും എ​തി​ര​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി​ക്കു​വേ​ണ്ടി ഏ​തു ത്യാ​ഗ​ത്തി​നും ത​യാ​റാ​ണെ​ന്ന് സോ​ണി​യ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​ദ​വി​യി​ൽ തു​ട​രു​ക ത​ന്നെ വേ​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ല​മെ​ന്റി​ന്റെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ, രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നാ​കു​ന്ന​വി​ധം പാ​ർ​ട്ടി പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​ക​ൾ, സം​ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്യാ​ൻ പ്ര​ത്യേ​ക ചി​ന്താ​ശി​ബി​രം വി​ളി​ക്കും. അ​തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ൾ നി​ർ​ണ​യി​​ക്കാ​ൻ അ​തി​നു​മു​മ്പ് പ്ര​വ​ർ​ത്ത​ക സ​മി​തി ചേ​രും. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​ക്ക് ഉ​ത്ത​ര​വാ​ദി​യാ​രെ​ന്ന ചോ​ദ്യ​ങ്ങ​ളി​ലേ​ക്കൊ​ന്നും നാ​ല​ര മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​വ​ർ​ത്ത​ക സ​മി​തി ക​ട​ന്നി​ല്ല. ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല വ​ഹി​ച്ച പ്രി​യ​ങ്ക ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ർ തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പി​ന്നീ​ട് പ​രി​ഗ​ണി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി ഉ​ത്ക​ണ്ഠ​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക സ​മി​തി പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ളി​ൽ പി​ഴ​വു​പ​റ്റി. പ​ഞ്ചാ​ബി​ൽ നേ​തൃ​മാ​റ്റം ന​ട​പ്പാ​ക്കി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടാ​ൻ ചു​രു​ങ്ങി​യ സ​മ​യം മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ്. മ​റ്റി​ട​ങ്ങ​ളി​ൽ ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ളു​ടെ ദു​ർ​ഭ​ര​ണം തു​റ​ന്നു​കാ​ട്ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

സം​ഘ​ട​നാ​പ​ര​മാ​യ ദൗ​ർ​ബ​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ നേ​രി​ടും.​ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക സ​മി​തി ഏ​ക​ക​ണ്ഠ​മാ​യ വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന് സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

57 അം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലെ തി​രു​ത്ത​ൽ​വാ​ദി പ്ര​തി​നി​ധി​ക​ളാ​യ ഗു​ലാം​ന​ബി ആ​സാ​ദ്, ആ​ന​ന്ദ് ശ​ർ​മ, മു​കു​ൾ വാ​സ്നി​ക് എ​ന്നി​വ​ർ​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം, നേ​തൃ​ത്വ​ത്തെ​ക്കു​റി​ച്ച് അ​ട​ക്കി​പ്പി​ടി​ച്ച സം​സാ​രം​പോ​ലു​മി​ല്ലെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് ര​ൺ​ദീ​പ്സി​ങ് സു​ർ​​ജേ​വാ​ല വി​ശ​ദീ​ക​രി​ച്ചു. അ​നാ​രോ​ഗ്യം നേ​രി​ടു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങും കോ​വി​ഡ് ബാ​ധി​ത​നാ​യ എ.​​കെ. ആ​ന്റ​ണി​യും പ​​ങ്കെ​ടു​ത്തി​ല്ല. സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ർ നേ​തൃ​സ്ഥാ​നം ഒ​ഴി​യു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ നേ​ര​ത്തേ കോ​ൺ​ഗ്ര​സ് ത​ള്ളി​യി​രു​ന്


Tags:    
News Summary - Sonia Gandhi to continue as Congress president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.