Posted On
date_range Updated On
date_range സോണിയ ഗാന്ധി ആശുപത്രിയിൽ
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ പനിയും ശ്വാസതടസ്സവും മൂലം ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുതിർന്ന ഡോക്ടർമാരുടെ കീഴിലാണ് ചികിത്സയെന്നും ആശുപത്രി ട്രസ്റ്റ് സൊസൈറ്റി ചെയർമാൻ ഡി.എസ്. റാണ അറിയിച്ചു.
കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും റാണ കൂട്ടിച്ചേർത്തു. ഈ വർഷം ഇത് രണ്ടാംതവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപപിക്കുന്നത്. ശ്വാസകോശ അണുബാധ മൂലം ജനുവരിയിൽ കോൺഗ്രസ് നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.