Posted On
date_range Updated On
date_range സോണിയാഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴായ്ച വൈകീട്ടാണ് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കാണ് സോണിയ എത്തിയതെന്നും ആരോഗ്യ പ്രശ്നങ്ങളിലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
‘കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാഗാന്ധിയെ വൈകീട്ട് 7ഓടെയാണ് ആശുപത്രിയിൽ എത്തിച്ചത്. പതിവ് പരിശോധനകൾക്കാണ് എത്തിയത്, ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്നും സർ ഗംഗ റാം ആശുപത്രി ചെയർമാൻ ഡോ.ഡി.എസ് റാണ പറഞ്ഞു.
അതേസമയം രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനും രാഷ്ട്രീയ സാഹചര്യം ചർച്ചചെയ്യാനും കോൺഗ്രസ് രാജ്യസഭാ എം.പിമാരുടെ വിർച്വൽ യോഗം സോണിയ രാവിലെ വിളിച്ചുചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.