ഹിസാർ (ഹരിയാന): നിയമസഭ തെരഞ്ഞെടുപ്പിൽ സഹായിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് ബി.ജെ.പി േനതാവും ടിക്ടോക് താരവുമായ സോനാലി ഫോഗട്ട് തന്നെ ചെരിപ്പൂരി അടിച്ചതെന്ന് സർക്കാർ ഉദ്യോഗസ്ഥൻ. വിവാദമായ സംഭവത്തിൽ പൊലീസിന് നൽകിയ പരാതിയിലാണ് ബൽസാമണ്ട് മാർക്കറ്റ് കമ്മിറ്റി സെക്രട്ടറി സുൽത്താൻ സിങ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തനിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു ഹരിയാന മഹിളാ മോർച്ച ൈവസ് പ്രസിഡൻറായ സോനാലി ഉദ്യോഗസ്ഥനെ പരസ്യമായി ചെരുപ്പൂരി അടിച്ചത്.
‘15 മിനിറ്റോളം സംസാരിച്ചശേഷം അവർ പെട്ടെന്ന് എന്നെ ചീത്ത വിളിക്കുകയായിരുന്നു. സംഭരണം തുടങ്ങിയില്ലെന്ന് കുറ്റെപ്പടുത്തിയാണ് എന്നെ അധിേക്ഷപിച്ചത്. നിയമസഭ തെരഞ്ഞെടപ്പിൽ ഞാൻ അവരെ സഹായിച്ചിെല്ലന്നുവരെ അവർ കുറ്റപ്പെടുത്തി. അവർ മത്സരിച്ചിരുന്ന ആദംപൂരുമായി എനിക്ക് ഒരു ബന്ധവുമില്ലെന്നും ഞാൻ നർവാര മണ്ഡലത്തിൽ ഉൾപെട്ടയാളണെന്നും പറഞ്ഞതോടെയാണ് അവർ ചെരിപ്പൂരി എന്നെ അടിക്കാൻ തുടങ്ങിയത്. എല്ലാം അവർ നേരത്തേ പദ്ധതിയിട്ട രീതിയിലായിരുന്നു. മാർക്കറ്റിെൻറ പ്രവർത്തനങ്ങളിൽ ഇടപെടാൻ ഒരു അധികാരവുമില്ലെങ്കിലും അവർ ചോദിച്ച റിപ്പോർട്ടുകളൊക്കെ താൻ നൽകിയിരുന്നുവെന്നും സുൽത്താൻ സിങ് പറഞ്ഞു.
സംഭവത്തിൽ സുൽത്താൻ സിങ്ങും സോനാലി ഫോഗട്ടും പരാതി നൽകിയിട്ടുണ്ടെന്ന് ഹിസാർ ഡെപ്യൂട്ടി കമീഷണർ ജോഗീന്ദർ ശർമ പറഞ്ഞു. ‘ഞങ്ങൾ സംഭവത്തെക്കുറിച്ച് അേന്വഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഒരു പ്രകോപനവുമില്ലാതെ സോനാലി തന്നെ ചെരിപ്പൂരി അടിക്കുകയായിരുന്നുവെന്ന് സിങ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ സർക്കാർ ജീവനക്കാരൻ മോശം പരാമർശങ്ങൾ നടത്തിയെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് സോനാലിയുടെ പരാതിയിലുള്ളത്.
2019ലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ആദംപുർ മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് തോറ്റയാളാണ് സൊനാലി. ടിക്ടോക് താരമായിരുന്ന സൊനാലിയുടെ താരപ്പകിട്ട് ഗുണമാകുമെന്ന് ബി.ജെ.പി കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസിലെ കുല്‍ദീപ് ബിഷ്‌ണോയിയോട് 30,000ഓളം വോട്ടുകൾക്ക് പരാജയെപ്പടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.