സൈനികർക്ക്​ മോശം ഭക്ഷണമെന്ന്​ ആരോപിച്ച ജവാ​​െൻറ മകൻ മരിച്ച നിലയിൽ

ന്യൂഡൽഹി: സൈനികർക്ക്​ മോശം ഭക്ഷണമാണ്​ നൽകുന്നതെന്ന ആരോപണമുന്നയിച്ച്​ ഫേസ്​ബുക്കിൽ വിഡിയോ പോസ്​റ്റ്​ ച െയ്​തതി​​​​​െൻറ പേരിൽ സർവീസിൽ നിന്ന്​ പിരിച്ചുവിട്ട സൈനിക​​​​​െൻറ മകൻ മരിച്ച നിലയിൽ. ബി.എസ്​.എഫ്​ ജവാൻ തേജ്​ ബ ഹദൂർ യാദവി​​​​​െൻറ 22കാരനായ മകൻ രോഹിതിനെയാണ്​ ഹരിയാനയി​െല റവേരിയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. കൈയിൽ തോക്ക്​ പിടിച്ച നിലയിൽ അടച്ചിട്ട മുറിക്കുള്ളിലായിരുന്നു മൃതദേഹം​.

കുടുംബം അറിയിച്ചതിനെ തുടർന്ന്​​ സ്​ഥല​െത്തത്തിയ പൊലീസാണ്​ മുറി തുറന്ന്​ അകത്ത്​ കയറിയത്​. മുറിയുടെ വാതിൽ അകത്തു നിന്ന്​ പൂട്ടിയ നിലയിലായിരുന്നു. കിടക്കയിൽ കിടക്കുന്ന മൃതദേഹത്തി​​​​​െൻറ കൈയിൽ പിസ്​റ്റളുണ്ടായിരുന്നുവെന്നും പ്രാഥമിക നിഗമനത്തിൽ ആത്​മഹത്യയാണെന്നും പൊലീസ്​ വ്യക്​തമാക്കി.

രോഹിതി​​​​​െൻറ പിതാവ്​ തേജ്​ ബഹദൂർ യാദവ്​ കുംഭമേളയിൽ പ​െങ്കടുക്കുന്നതിനായി പ്രയാഗ്​രാജി(അലഹാബാദ്)ലേക്ക്​ പോയതാണ്​. അദ്ദേഹത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ്​ പറഞ്ഞു.

2017ലാണ്​ ജവാനെതിരെ ബി.എസ്​.എഫ്​ കോടതിതല അന്വേഷണം നടത്തിയത്​. കരിഞ്ഞ ചപ്പാത്തിയും വെള്ളംപോലുള്ള ദാലുമാണ്​ ​ജവാൻമാർക്ക്​ ഭക്ഷണമായി നൽകുന്നതെന്നായിരുന്നു തേജ്​ ബഹദൂറി​​​​​െൻറ ആരോപണം​. വിഡിയോ ​ൈവറലായതിനെ തുടർന്ന്​ അ​േദ്ദഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും സ്​ഥലം മാറ്റുകയും ചെയ്​തു. പിന്നീട്​ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന്​ കാട്ടി പിരിച്ചുവിടുകയായിരുന്നു.

Tags:    
News Summary - Son Of BSF Jawan Who Made "Bad Food" Videos Found Dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.