വകുപ്പുവിഭജനത്തിൽ തർക്കങ്ങളുണ്ട് -കുമാരസ്വാമി

ബംഗളൂരു: വകുപ്പ് വിഭജനം സംബന്ധിച്ച് കോൺഗ്രസുമായി തർക്കങ്ങളുണ്ടെന്ന് കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരാസ്വാമി. എന്നാൽ ഈ തർക്കം സർക്കാറിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ചെറിയ തർക്കമാണ് നിലനിൽക്കുന്നത്. അവ ചർച്ചയിലൂടെ പരിഹരിക്കാനാവും. സർക്കാർ താഴെ വീഴാൻ മാത്രം ഗുരുതര പ്രശ്നങ്ങൾ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനില്ലെന്നും കുമാരസ്വാമി പറഞ്ഞു. 

വകുപ്പു വിഭജനത്തിൽ തർക്കങ്ങൾ തുടരുന്നതിനിടെ കുമാരസ്വാമിയുമായി കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വര, കോൺഗ്രസ്​ നിയമസഭ കക്ഷി നേതാവ്​ സിദ്ധരാമയ്യ എന്നിവർ വേണുഗോപാലിന്‍റെ നേതൃത്വത്തിൽ ദൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി.  മുതിർന്ന എം.എൽ.എമാരായ ആർ.വി. ദേശ്​പാണ്ഡെ, ഡി.കെ. ശിവുമാർ, എച്ച്​.കെ. പാട്ടീൽ എന്നിവരുടെ മന്ത്രിസ്​ഥാനവും വകുപ്പും മിക്കവാറും ഞായറാഴ്​ച പ്രഖ്യാപിക്കും. 34 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന്​ 22 മന്ത്രിമാരെയാണ്​ നിശ്​ചയിക്കേണ്ടത്​. മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരാണ്​ ജെ.ഡി-എസിന്​ ധാരണപ്രകാരം നൽകിയത്​. അതേസമയം, കോൺഗ്രസ്​ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച അവസാനവട്ട ചർച്ചക്കായി മുഖ്യമന്ത്രി കുമാരസ്വാമിയെ രാഹുൽ ഗാന്ധി ഞായറാഴ്​ച ദൽഹിയിലേക്ക്​ ക്ഷണിച്ചതായാണ്​ വിവരം.  
 

Tags:    
News Summary - Some Issues With Congress over Portfolio Allocation, Says Kumaraswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.