കടപ്പാട്: എൻ.ഡി.ടി.വി
Posted On
date_range Updated On
date_range കുപ്വാരയിൽ പാക് ഷെൽ ആക്രമണത്തിൽ സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിൽ സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു.
നിയന്ത്രണ രേഖക്ക് സമീപം നൗഗാം സെക്ടറിലെ സൈനിക പോസ്റ്റിന് നേരെ മോർട്ടാർ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.
ആക്രമണത്തിത്തിനെതിരെ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ ശനിയാഴ്ച രാവിലെ പൂഞ്ചിലും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
പൂഞ്ച് ജില്ലയിലെ ഷാഹ്പൂർ, കിർണി, ദേഗ് വാർ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ആഗസ്റ്റ് 28ന് പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ സേന ഇന്ത്യൻ പ്രദേശത്തേക്ക് വെടിവെപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.