Posted On
date_range Updated On
date_range ഹിമാചലിൽ കെട്ടിടം തകർന്ന് സൈനികൻ ഉൾപ്പടെ 2 മരണം; 20 പേർക്ക് പരിക്ക്
ഷിംല: ഹിമാചലിലിലെ സോളൻ ജില്ലയിൽ കെട്ടിടം തകർന്ന് സൈനിക ഉദ്യോഗസ്ഥൻ ഉൾപ്പടെ രണ്ട് മരണം. നാലു പേരെ രക്ഷപ്പെടുത്ത ി. 23 പേർക്ക് പരിക്കേറ്റു.
കനത്ത മഴയെ തുടർന്നാണ് നഹൻ- കുമർഹട്ടി റോഡിലെ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടം തകർന്നത്. ഉത്തരഖണ്ഡിലേക്ക് പോവുകയായിരുന്ന സൈനികർ കുടുംബാഗങ്ങളോടൊപ്പം ഉച്ച ഭക്ഷണം കഴിക്കാനാണ് ഹോട്ടലിൽ എത്തിയത്.
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവെരെ രക്ഷപ്പെടുത്താൻ ഉൗർജിത ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സൈനിക സഹായം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.