സൊഹ്​റാബുദ്ദീൻ കേസ്​: പ്രതികളെ സാക്ഷികളാക്കിയെന്ന്​ ഡി.എസ്​.പി

മും​ബൈ: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്​ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ പ്ര​തി​ക​ളാ​യ പൊ​ലീ​സു​കാ​രെ സാ​ക്ഷി​ക​ളാ​ക്കി​യെ​ന്ന്​ ഗു​ജ​റാ​ത്ത്​ സി.െ​എ.​ഡി വി​ഭാ​ഗം ഡി.​എ​സ്.​പി ആ​യി​രു​ന്ന ഗം​ഭീ​ർ​സി​ങ്​ പ​ധെ​റി​യ. 13 പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ പ്ര​തി​ചേ​ർ​ക്കാ​ൻ മേ​ല​ധി​കാ​രി​യാ​യി​രു​ന്ന െഎ.​ജി ഗീ​ത ജൊ​ഹ്​​രി​യോ​ട്​ രേ​ഖാ​മൂ​ലം അ​നു​മ​തി തേ​ടി​യ​താ​യി 2007ൽ ​കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ പ​ധെ​റി​യ സി.​ബി.െ​എ കോ​ട​തി മു​മ്പാ​കെ​ മൊ​ഴി​ന​ൽ​കി.

എ​ന്നാ​ൽ, ഇ​വ​രി​ൽ മൂ​ന്നു​ പേ​രെ പി​ന്നീ​ട്​ കേ​സി​ൽ സാ​ക്ഷി​ക​ളാ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​തെന്ന്​ പ​ധെ​റി​യ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. നാ​തു​ഭ ജ​ദേ​ജ, ഗു​രു​ദ​യാ​ൽ സി​ങ്, ഭാ​യി​ലാ​ൽ റാ​ത്തോ​ഡ്​ എ​ന്നീ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യാ​ണ്​ സി.​ബി.െ​എ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​ക്കി​യ​ത്. ഇൗ​യി​ടെ സി.​ബി.െ​എ കോ​ട​തി​യി​ൽ മൂ​വ​രും കൂ​റു​മാ​റിയിരുന്നു.

Tags:    
News Summary - sohrabuddin murder case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.