മുംബൈ ആകുന്നതിനും മുമ്പുള്ള ബോംബെയിൽ ഹിന്ദു മസ്ദൂർ കിസാൻ പഞ്ചായത്തിെൻറ കൊടി പറക്കുന്ന പ്രീമിയർ പത്മിനി കാറിൽ തൊഴിലാളികൾക്കിടയിൽ വന്നിറങ്ങിയ ഒരു യൂനിയൻ നേതാവുണ്ടായിരുന്നു. മംഗലാപുരത്തെ കത്തോലിക്കാ കുടുംബത്തിൽ നിന്ന് വൈദികനാക്കാൻ വിട്ടപ്പോൾ പഠനം നിർത്തി ബോംബെയിലേക്ക് വണ്ടി കയറിയ ജോർജ് മാത്യൂസ് ഫെർണാണ്ടസ്. പിന്നീട് സംഘ് പരിവാറിെൻറ അരിക് പറ്റി കേന്ദ്ര പ്രതിരോധ മന്ത്രിപദത്തിൽ വരെയെത്തിയ രാഷ്ട്രീയ നേതാവിെൻറ പൊതുപ്രവർത്തനത്തിെൻറ ആദ്യ ചവിട്ടുപടിയായിരുന്നു ആ യൂനിയൻ പ്രവർത്തനം. സ്വന്തം തൊഴിലാളികളുമായി ബോംബെ നഗരത്തെ സ്തംഭിപ്പിക്കാൻ കരുത്താർജിച്ച ഫെർണാണ്ടസ് നയിച്ച തൊഴിലാളി യൂനിയൻ ആയിരുന്നു ’ഹിന്ദു മസ്ദൂർ കിസാൻ പഞ്ചായത്ത്’.
എസ്.കെ പാട്ടീൽ എന്ന കോൺഗ്രസ് അതികായനെ ദക്ഷിണ ബോംബെ പാർലമെൻറ് മണ്ഡലത്തിൽ 1967ൽ മലർത്തിയടിച്ചാണ്ജോർജ് ഫെർണാണ്ടസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. രാജീവ് ഗാന്ധിയുടെ കംപ്യൂട്ടവർവൽക്കരണവും യന്ത്രവൽക്കരണവും തൊഴിലവസരങ്ങൾ കുറക്കുമെന്ന് പ്രചരിപ്പിച്ച പ്രധാന പ്രതിപക്ഷ നേതാവായിരുന്നു ജോർജ് ഫെർണാണ്ടസ്. ഒാേട്ടാറിക്ഷകൾ ഇറക്കിയത് മൂലം കൽക്കത്തയിൽ 25,000 റിക്ഷവലിക്കാർക്ക് തൊഴിലില്ലാതായെന്നായിരുന്നു വാദം. കംപ്യൂട്ടർവൽക്കരണത്തിനെതിരായ സമരം നയിച്ചതിനാണ് രാജീവ് ഗാന്ധി തന്നെ ദേശദ്രോഹിയാക്കുന്നതെന്ന് തൊഴിലാളികളോട് പറഞ്ഞു നടന്നു. ഇതിനെതിരെ സമരം നടത്തി മൂന്ന് തവണ ജയിൽ വാസം അനുഷ്ഠിച്ചു.
അന്നത്തെ സമരോത്സുകത ദേശീയ തലത്തിൽ പ്രതിപക്ഷ നേതൃനിരയിലെത്തിയിട്ടുംഫെർണാണ്ടസ് കൈവിട്ടിരുന്നില്ല. രാഷ്ട്രീയ ഭാവി ഇല്ലാതായ ഘട്ടങ്ങളിൽ അത്തരം സാഹസത്തിന് അപമാനിതനാകേണ്ടി വന്ന അനുഭവവും ഫെർണാണ്ടസിനുണ്ടായി. 60കളിൽ കാണിച്ച സമരാവേശത്തിൽ തന്നോടൊപ്പം നിന്ന ജനങ്ങൾ തന്നെ കൈവിടില്ലെന്ന മൂഢവിശ്വാസം മൂന്ന് പതിറ്റാണ്ടിന് ശേഷവും ബോംബെയിൽ പോയി അത്തരം സമരങ്ങൾ നയിക്കാനും പരാജയമേറ്റുവാങ്ങാനും അവസരമൊരുക്കി.
1975ൽ നടത്തിയ റയിൽവെ സമരവും 1976ലെ ബറോഡ ഡൈനാമിറ്റ് കേസും ജന മനസുകളിലെപ്പോഴും ഉണ്ടാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ബന്ദ് വിജയിപ്പിക്കാൻ ട്രെയിനിൽ ട്രാക്കിലേക്ക് എടുത്തുചാടിയ സമരക്കാരനായും, പ്രഥമ ഹിമാലയൻ കാർ റാലിക്ക് നേരെ കല്ലെറിഞ്ഞ പ്രക്ഷോഭകനായും, കൊക്കകോളയെ ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിച്ച വ്യവസായ മന്ത്രിയായും ജനം തന്നെയെന്നും ഒാർമിക്കുമെന്നാണ് അദ്ദേഹം കരുതിയത്. അങ്ങിനെയാണ് എം.പിയും കേന്ദ്ര മന്ത്രിയുമായ ശേഷവും പ്രതിപക്ഷത്തിെൻറ ബന്ദ് വിജയിപ്പിക്കാൻ പോലീസ് കാണാതെ ട്രെയിനിലെ ടോയ്ലറ്റിൽ ഒളിച്ചിരുന്ന് ട്രെയിൻ നിർത്തിക്കാൻ ദാദർ സ്റ്റേഷനിൽ ട്രാക്കിലേക്ക് കൊടി പിടിച്ച് എടുത്തുചാടിയത്. ജനങ്ങൾക്ക് അപായം വരാത്ത ഇത്തരം സാഹസ സമരങ്ങൾക്ക് തനിക്കുള്ള മാതൃക 1942ൽ രാം മനോഹർ ലോഹ്യയും ജയപ്രകാശ് നാരയണനും നടത്തിയ സമരങ്ങളാണെന്ന ന്യായവും നിരത്തി. ബോംബെയിൽ നിന്നാണ് അദ്ദേഹം ബിഹാറിലേക്ക് തെൻറ സമരങ്ങളുടെ തട്ടകം മാറ്റുന്നത്.
ഇൗ എടുത്തുചാട്ടങ്ങളിലാണ് ജോർജ് ഫെർണാണ്ടസിെൻറ ജീവിതത്തിൽ കൈവരിച്ച പ്രസിദ്ധിയും സൗഭാഗ്യവും അകാലത്തിൽ അതുപോലെ കൈവിട്ടുപോയത്. ബോംബെയിലെ സമരങ്ങളിൽ തെൻറ വൈരിയായ ട്രേഡ്യൂനിയൻ നേതാവ് ദത്താസാമന്തുമായും മറാത്ത ാംശീയത ആളിക്കത്തിച്ച ബാൽ താക്കറെയുമായും ഇൗ ദക്ഷിണേന്ത്യക്കാരൻ കൈകോർത്തു. കോൺഗ്രസിനെ തോൽപിച്ച് അധികാരം കൈക്കലാക്കാനുള്ള വ്യഗ്രതയിൽ തീവ്ര ഹിന്ദുത്വ നേതാക്കളുമായും കൈകോർത്തു. ആർ.എസ്.എസുമായുള്ള ബന്ധം അവസാനിപ്പിച്ച് ജനതാദളിലെ സോഷ്യലിസ്റ്റുകൾ പലരും മതേതരത്വത്തിെൻറ വഴിയിലേക്ക് മാറിയ ശേഷവും സമതാ പാർട്ടിയുണ്ടാക്കി എൻ.ഡി.എയിൽ ചേർന്ന് ഫെർണാണ്ടസ് രാജ്യത്തെ ഹിന്ദുത്വത്തിലേക്ക് വഴി നടത്തി.
നിതീഷ് കുമാർ അടക്കമുള്ള സോഷ്യലിസ്റ്റ് പിന്മുറക്കാർക്ക് തീവ്ര ഹിന്ദുത്വവാദികൾക്കൊപ്പം നിൽക്കാൻ ഇപ്പോഴും പ്രേരണ ജോർജ് ഫെർണാണ്ടസ് തന്നെയാണ്. അൾഷിമേഴ്സിനും പാർക്കിൻസൺസിനും കീഴടങ്ങി രോഗശയ്യയിലായതോടെ മൂന്ന് പതിറ്റാണ്ടോളം കൂടെ നിന്ന സമതാ പാർട്ടി നേതാവ് ജയ ജെയ്റ്റ്ലിയെ പടി കടത്തി ഭാര്യ ലൈല ഫെർണാണ്ടസിനെ ഏറ്റെടുത്ത് കലഹത്തിെൻറ മറ്റൊരു കഥയിൽ ആ ജീവിതത്തിന് അന്ത്യമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.