സോഷ്യൽ മീഡിയ കൈയടിക്കുന്നു; സ്നേഹം വിതക്കുന്ന ഈ എസ്.ഐക്ക്

ബംഗളൂരു: സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ് കർണാടകയിലെ ബംഗളൂരു സംപിഗെഹള്ളി പൊലീസ്​ സ്​റ്റേഷനിലെ എസ്.െഎ മഹ ന്തേഷ് ബന്നപ്പ ഗൗഡറി​െൻറ ഫേസ്ബുക്ക് പോസ്റ്റ്. കൊറോണകാലത്തും വർഗീയ വിഷം പരത്താൻ ബി.ജെ.പി എം.പിയും ചില എം.എൽ.എമ ാരും മത്സരിക്കുന്നതിനിടയിലാണ് കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിൽനിന്ന് ജാതിക്കും മതത്തിനമപ്പുറം ഹൃദയത്തിൽത ൊട്ട, സ്നേഹത്തി​െൻറ പൂമണമുള്ള ഒരു പോസ്റ്റ് വൈറലാവുന്നത്.

സംഭവമിങ്ങനെയാണ്; ലോക്ക്ഡൗണിനിടെ പതിവു ഡ്യൂട് ടിയിലായിരുന്നു എസ്.െഎ മഹന്തേഷ് ബന്നപ്പ ഗൗഡറും മറ്റു പൊലീസുകാരും. ബംഗളൂരുവിൽ സ്ഥിതി അൽപം ഗുരുതരമാണ്. പലയിടത്ത ും ഇടറോഡുകളടക്കം അടച്ചുപൂട്ടിയിരിക്കുന്നു. കോവിഡ് 19 വ്യാപനം തടയാൻ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കർശന പരിശോധനയാണ് പൊലീസി​െൻറ നേതൃത്വത്തിൽ നടക്കുന്നത്. പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ആവശ്യമുള്ളവർക്ക് സഹായം സംഘടിപ്പിച്ചു നൽകുന്നുമുണ്ട്.

കഴിഞ്ഞ ഞായറാഴ്ച പതിവു ഡ്യുട്ടിയിലായിരുന്നു പൊലീസുകാർ. സംപിഗെഹള്ളി സ്റ്റേഷന് എതിർവശത്തുള്ള ആളൊഴിഞ്ഞ വീഥിയിലൂടെ പെെട്ടന്ന് ഒരു കുട്ടി ധൃതിയിൽ പോകുന്നതുകണ്ട് എസ്.െഎ മഹന്തേഷ് ആ കുട്ടിയെ വിളിച്ചു. പൊലീസുകാരെ കണ്ടതോടെ കുട്ടി ആകെ പരിഭ്രമത്തിലായി. ഇതുമനസ്സിലാക്കി കുട്ടിയെ സ്നേഹത്തോടെ എസ്.െഎ ചേർത്തുനിർത്തി. എന്തിനാ ഇവിടെ കറങ്ങി നടക്കുന്നതെന്ന ചോദ്യത്തിന് കുട്ടിയിൽനിന്ന് കേട്ട മറുപടി എസ്.െഎ വികാരാധീനനാക്കി. തനിക്ക് ബാപ്പയില്ലെന്നും ഉമ്മ വീട്ടുപണി ചെയ്താണ് തന്നെ പോറ്റുന്നതെന്നും കൂട്ടുകാരൻെറ വീട്ടിൽ പഠിക്കാനായി ഉമ്മ പറഞ്ഞയച്ചതാണെന്നും പറഞ്ഞൊപ്പിക്കുേമ്പാഴും അവൻെറ മുഖത്ത് കുട്ടി പരിഭ്രമം വിെട്ടാഴിഞ്ഞിരുന്നില്ല. മാറത്തടുക്കിപ്പിടിച്ച പാഠപുസ്തകം തെളിവായി അവൻ പൊലീസുകാരനുനേരെ നീട്ടി. അഞ്ചാം ക്ലാസിലെ സാമൂഹിക പാഠം !

ഭാവിയിൽ ആരാവാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ‘പൊലീസുകാരനാവണം’ എന്ന് നിഷ്കളങ്കമായ മറുപടി. പൊലീസുകാരനാവണമെന്ന് കൊതിച്ചുനടന്ന തൻെറ കുട്ടിക്കാലമാണ് എസ്.െഎക്ക് ഒാർമ വന്നത്. അവനെ ചേർത്തുനിർത്തി തലയിൽ തൻെറ തൊപ്പി വെച്ചുകൊടുത്തു. പരിഭ്രമമൊഴിഞ്ഞ് ആ കുഞ്ഞു മുഖത്ത് ചിരി വിടർന്നു. പേഴ്​സിൽ നിന്ന് 100 രൂപയുടെ നോെട്ടടുത്ത് അവന് നൽകി, ഇഷ്ടംപോലെ ചോക്കളേറ്റ് വാങ്ങിക്കോളാൻ പറഞ്ഞു. ഇൗ രംഗങ്ങളത്രയും കൂടെയുള്ള പൊലീസുകാർ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.

ചിത്രങ്ങൾ സഹിതം ഇൗ സംഭവം തൻെറ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച എസ്.െഎ മഹന്തേഷ് ബന്നപ്പ ഗൗഡർ ഇങ്ങനെയാണ് ആ വരികൾ അവസാനിപ്പിച്ചത്...‘‘ഒരു സമുദായത്തെ ലക്ഷ്യം വെച്ച് ചില സാമൂഹിക വിരുദ്ധർ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ഏതെങ്കിലും സമുദായത്തെ തെറ്റാണെന്ന് പറയാനാവില്ല. രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാർക്കെതിരെ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചാണ് പോരാടിയത്. വെറുപ്പല്ല, സ്നേഹമാണ് നമ്മൾ പങ്കുവെക്കേണ്ടത്. ലോക്ക്ഡൗൺ കാലത്ത് എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കുക...’’


Full View

Tags:    
News Summary - social media praising the love of SI -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.