Posted On
date_range Updated On
date_range ലാവലിൻ: സി.ബി.െഎ അപ്പീൽ ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
ഇതോടൊപ്പം കുറ്റമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളും ജസ്റ്റിസുമാരായ എൻ.വി. രമണ, ശാന്തന ഗൗഡർ എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കും.
കേസില്‍ പിണറായിയെയും മറ്റു രണ്ട് പ്രതികളെയും വെറുതെ വിട്ടപ്പോൾ ഉദ്യോഗസ്ഥരായ ആർ. ശിവദാസൻ എം.വി. രാജഗോപാല്‍ കസ്തൂരിരംഗ അയ്യർ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധിച്ചിരുന്നു. ഇത് വിവേചനപരമാണെന്നാണ് ഈ മൂന്ന് ഉദ്യോഗസ്ഥരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.