ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിനിടെ പാമ്പ്; കൊല്ലാതെ വെറുതെ വിടണമെന്ന് ഭൂപേഷ് ഭാഘേൽ -വിഡിയോ

റായ്പൂർ: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വാർത്ത സമ്മേളനത്തിനിടയിൽ പാമ്പ്. മുഖ്യമന്ത്രി മാധ്യമ​പ്രവർത്തകരോട് സംസാരിക്കവെയാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. പാമ്പിനെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്നവർ ഭയന്നുവിറച്ചു. പാമ്പിനെ ആക്രമിക്കാനും ചിലർ മുതിർന്നു. പാമ്പിനെ ​കൊല്ലുമെന്നായപ്പോൾ മുഖ്യമ​ന്ത്രി ഇടപെട്ട് അവരെ തടയുകയായിരുന്നു.

അതിനെ പോകാൻ അനുവദിക്കണമെന്നും പാമ്പുകളെ കൊല്ലരുതെന്നും ഭൂപേഷ് ഭാഘേൽ ഉപദേശിച്ചു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ടുവന്ന് പാമ്പിനെ അതിനകത്താക്കി മറ്റൊരിടത്ത് കൊണ്ടുപോയി കളയാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിനു ശേഷം പാമ്പുകളെ കുറിച്ച് അദ്ദേഹം മാധ്യമപ്രവർത്തകർക്ക് ചെറിയൊരു ക്ലാസ് എടുക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ മൃഗ​സ്നേഹത്തെ നിരവധിയാളുകളാണ് പ്രകീർത്തിച്ചത്.

Tags:    
News Summary - Snake appears during press conference of Bhupesh Baghel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.