ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമുയരുന്നതിനിടെ മുതിര്‍ന്ന ഐ.പി. എസ് ഓഫീസര്‍ എസ്.എൻ ശ്രീവാസ്തവയെ പുതിയ കമീഷണറായി നിയമിച്ചു. ഡൽഹി പൊലീസ് കമീഷണര്‍ അമൂല്യ പട്നയിക്കിെൻറ കാലാ വധി നാളെ അവസാനിക്കാനിരിക്കെയാണ് പകരക്കാരനായി ശ്രീവാസ്തവയെ നിയമിക്കുന്നത്.
എസ്.എൻ ശ്രീവാസ്തവയെ ദിവസങ്ങൾക്ക് മുമ്പ് ഡൽഹി പൊലീസിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കമീഷണറായി നിയമിച്ചിരുന്നു. 1985 ബാച്ച് ഐ.പി.എസ് ഓഫീസറായ ശ്രിവാസ്തവ സി.ആർ.പി.എഫ് ജമ്മുകശ്മീര്‍ സോണ്‍ സ്പെഷ്യല്‍ ഡി.ജിയായും നേരത്തെ സേവനമനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ മുജാഹിദ്ദീനെതിരായ അന്വേഷണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ഡൽഹി കലാപത്തിൽ പൊലീസിെൻറ നിഷ്ക്രിയത്വം വിമർശനത്തിന് ഇടയായ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ പൊലീസ് കമ്മീഷണറുടെ നിയമനം.
അതേസമയം, കലാപം കെട്ടടങ്ങിയ ഡൽഹിയിലെ സാധാരണ നിലയിലേക്ക് മാറികൊണടിരിക്കുകയാണ്. കഴിഞ്ഞ 40 മണിക്കൂറിനിടെയിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ചാന്ദ്ബാഗ് മേഖലയിൽ കടകൾ തുറക്കാൻ ആരംഭിച്ചതായും ജനജീവിതം സാധാരണ നിലയിലാവുന്നതിെൻറ ലക്ഷണമാണിതെന്നും ഡൽഹി പൊലീസ് ജോയിന്റ് കമീഷണർ ഒ.പി മിശ്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.