സ്മൃതി ഇറാനി
Posted On
date_range Updated On
date_range സ്മൃതി ഇറാനിയുടെ മകളുടെ ബാർ: വാദം കേൾക്കൽ ആരംഭിച്ചു
പനാജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടേതെന്ന് ആരോപണമുള്ള അനധികൃത ബാറിനെതിരായ പരാതിയിൽ ഗോവയിലെ എക്സൈസ് കമീഷണർ വാദം കേൾക്കൽ ആരംഭിച്ചു.പ്രസ്തുത സ്ഥാപനത്തിന്റെ ലൈസൻസ് അനധികൃതമായി നേടിയതാണെന്നും ലൈസൻസ് ഈ വർഷം പുതുക്കിയത് 2021ൽ മരിച്ചയാളുടെ പേരിലാണെന്നുമുള്ള അഭിഭാഷകന്റെ പരാതിയിലാണ് നടപടികളാരംഭിച്ചത്.
തെറ്റായതും പൂർണമല്ലാത്തതുമായ രേഖകൾ ഉപയോഗിച്ചാണോ ലൈസൻസ് നേടിയതെന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടിക്രമങ്ങളിൽ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നുമാണ് എക്സൈസ് കമീഷണർ നാരായൺ ഗാദ് പരിശോധിക്കുന്നത്.'സില്ലി സോൾസ് കഫേ ആൻഡ് ബാർ' സ്മൃതി ഇറാനിയുടെ മകളുമായി ബന്ധമുള്ളതാണെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.