നീതി ആയോഗില്‍ നിന്ന് സ്മൃതി ഇറാനി പുറത്ത്​

ന്യൂഡൽഹി: നീതി ആയോഗിന്‍റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്ത് നിന്ന് സ്മൃതി ഇറാനി പുറത്ത്​. നേരത്തെ വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്ത് നിന്ന് സ്​മൃതി ഇറാനിയെ നീക്കിയിരുന്നു ഇതിന്​ പിന്നാലെയാണ് നീതി ആയോഗില്‍ നിന്നും പുറത്താക്കുന്നത്​. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകറാണ് സ്മൃതിയെ നീതി ആയോഗില്‍ നിന്നും നീക്കിയത്.

സ്​മൃതി ഇറാനിക്ക്​ പകരം മന്ത്രി ഇന്ദ്രജിത് സിങിനെയാണ്​ ഉള്‍പ്പെടുത്തിയത്​. ജൂണ്‍ 17ന് പ്രധാനമന്ത്രി അടക്കം പങ്കെടുക്കുന്ന നീതി ആയോഗിന്‍റെ യോഗം നടക്കാനിരിക്കെയാണ് ഈ മാറ്റം.  ഒരു മാസം മുന്‍പ് വാര്‍ത്താവിനിമ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സ്മൃതി ഇറാനിക്ക് നിലവില്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തി​​​െൻറ ചുമതലയാണുള്ളത്. 

Tags:    
News Summary - Smriti-Irani-no-more-special-invitee-to-NITI-Aayog-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.