ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുനേരെ കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയുടെ ട്വിറ്റര്‍ ആക്രമണം. പ്രധാനമന്ത്രി പദത്തിന് തീര്‍ത്തും അയോഗ്യനാണെന്ന് മോദി തെളിയിച്ചുകഴിഞ്ഞതായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍വേദന സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ‘അച്ചേ ദിന്‍’ 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലത്തെുമ്പോള്‍ മാത്രമേ വരുകയുള്ളൂവെന്നും രാഹുല്‍ പറഞ്ഞിരുന്നു.
‘2ജി സ്പെക്ട്രം, കോമണ്‍ വെല്‍ത്ത്, അഗസ്റ്റ വെസ്റ്റ്ലന്‍ഡ് എന്നിവയാണോ രാഹുല്‍ പറയുന്ന യോഗ്യത?’ എന്ന ചോദ്യമാണ് സ്മൃതി ഇറാനിയുടെ ട്വീറ്റില്‍. 2019ല്‍ ‘അച്ചേ ദിന്‍’ വരുമെന്ന രാഹുലിന്‍െറ പ്രഖ്യാപനം പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് നടത്തിയ ഭരണം പരാജയമായിരുന്നുവെന്ന് സമ്മതിക്കലാണോ എന്നും ഇറാനി ചോദിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രി ജനങ്ങളെ അപഹസിക്കുന്നതെന്ന രാഹുലിന്‍െറ ട്വീറ്റിന്, അത് മന്‍മോഹന്‍ സിങ്ങിനെ ഉദ്ദേശിച്ച് പറഞ്ഞതാണോ എന്നായിരുന്നു സ്മൃതിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.