Posted On
date_range Updated On
date_range ഹരിയാനയിലെ ഗുഡ്ഗാവിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിൽ നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണു. ആറു കിലോമീറ്റർ നീളമുള്ള മേൽപ്പാലത്തിന്‍റെ സോഹ്ന റോഡിലെ ഒരു ഭാഗമാണ് തകർന്നു വീണത്.
മേൽപ്പാലത്തിന് അടിയിലൂടെ വാഹനങ്ങൾ കടന്നു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെയും സർക്കാറിന്‍റെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തകർന്ന സ്ലാബ് നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.