Posted On
date_range Updated On
date_range ദേരാ സച്ചാ സൗദ അനുയായിയെ വെടിവെച്ച് കൊന്ന ഒരാൾ കൂടി അറസ്റ്റിൽ
ചണ്ഡീഗഢ്: ദേരാ സച്ചാ സൗദ അനുയായിയായ പർദീപ് സിങ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. കൊലപാതക സംഘത്തിലെ ആറാമനാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. ഇയാളിൽനിന്ന് രണ്ട് തോക്കുകളും പൊലീസ് പിടിച്ചെടുത്തു.
രാവിലെ കട തുറക്കാൻ പോകവെയാണ് പർദീപിന് നേരെ ആക്രമണമുണ്ടായത്. നവംബർ 10നായിരുന്നു സംഭവം. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാ തലവൻ ഗോൾഡി ബ്രാർ തയാറാക്കിയ പദ്ധതിയിലാണ് പർദീപിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ബുർജ് ജവഹർ സിങ് വാല ഗ്രാമത്തിൽ നിന്ന് സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് മോഷ്ടിച്ച കേസിലെ പ്രതിയാണ് പർദീപ് കുമാർ. ദോധി എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.