ബംഗാളിൽ ആറു വയസുകാരിയായ വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ചു

ഡാർജിലിങ്: ആറു വയസുകാരിയായ വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ 51കാരനായ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിലാണ് സംഭവം. മിറിക് സ്വദേശിയായ വിദ്യാർഥിനിയാണ് സർക്കാർ സ്കൂൾ അധ്യാപകനായ ചന്ദ്രമാൻ ഖാവാസിന്‍റെ ക്രൂരകൃത്യത്തിന് ഇരയായത്.

കഴിഞ്ഞ വ്യാഴാഴ്ചാണ് പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ക്ലാസ് മുറിയിൽവെച്ച് വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിക്കുന്നത്. സംഭവ സമയത്ത് മറ്റ് വിദ്യാർഥികൾ ക്ലാസിന് പുറത്തായിരുന്നു. കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. അധ്യാപകനെ പോക്സോ കുറ്റം ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വൈദ്യപരിശോധനയിൽ വിദ്യാർഥി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രൈമറി സ്കൂൾ ബോർഡ് ചെയർപേഴ്സൺ ഷെറിൻ ദഹൽ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് വർഷം മുമ്പ് 11കാരിയായ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ 39കാരനെ വധശിക്ഷക്ക് ഡാർജിലിങ് പോക്സോ കോടതി നവംബർ 20ന് വിധിച്ചിരുന്നു.


Tags:    
News Summary - Six year old school student raped by 51 year teacher in Bengal -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.