എക്സ്പ്രസ് വേ പിക്നിക് സ്പോട്ടാക്കി മാറ്റി രാജസ്ഥാനിലെ കുടുംബം; റോഡിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

ജയ്പൂർ: രാജസ്ഥാനിൽ പുതുതായി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ് വേ പിക്നിക് സ്പോട്ടാക്കി മാറ്റിയ കുടുംബത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഒരു കുടുംബം റോഡിന്റെ നടുവിൽ പ്ലേറ്റുകളിൽ ഭക്ഷണവുമായി ഇരിക്കുന്നതും ബന്ധുക്കൾ അവർക്ക് വിളമ്പി നൽകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

നടുറോഡിലിരുന്ന് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന കുടുംബത്തിനെതിരെ നിരവധി പേർ വിമർശനവുമായി എത്തി. റോഡിലിരുന്ന് ഭക്ഷണം കഴിച്ചു എന്നതിന് പുറമേ പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാത്ത ആളുകളുടെ മനോഭാവത്തെയും ആളുകൾ വിമർശിച്ചു.

Tags:    
News Summary - A Rajasthan family ate food on newly opened express way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.