തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ ആറു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു

അമരാവതി: തിരുപ്പതിയിൽ തീർത്ഥാടനത്തിനെത്തിയ ആറു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശിനി ലക്ഷിത എന്ന കുട്ടിയാണ് മരിച്ചത്. പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ അച്ഛനമ്മമാർക്കൊപ്പം നടക്കവേയാണ് കുട്ടിയെ പുലി ആക്രമിച്ചത്. പൊലീസ് തിരച്ചിൽ നടത്തി കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു.

Tags:    
News Summary - six-year-old girl bitten to death by tiger at Tirupati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.