Posted On
date_range Updated On
date_range ആന്ധ്രയിൽ ട്രെയിനിടിച്ച് ആറുപേർ മരിച്ചു
അമരാവതി: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് ആറുപേർ മരിച്ചു. ഗുവാഹതി അതിവേഗ ട്രെയിനിലെ യാത്രക്കാരാണ് അപകടത്തിൽപെട്ടത്.
തിങ്കളാഴ്ച രാത്രി ബതുവ ഗ്രാമത്തിനുസമീപം സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടിരുന്നു. ഈ സമയം പുറത്തിറങ്ങിയ യാത്രക്കാർ സമീപത്തെ ട്രാക്കിൽ നിൽക്കുമ്പോൾ എതിർവശത്തുനിന്നുവന്ന കൊണാർക്ക് എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു. ആറുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ കൂടാനിടയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.