Posted On
date_range Updated On
date_range പാലിൽ വെള്ളം ചേർത്തതിന് 32 വർഷത്തിനുശേഷം ശിക്ഷ വിധിച്ചു; ആറു മാസം തടവ്
മുസഫർനഗർ: പാലിൽ വെള്ളം ചേർത്തെന്ന കേസിൽ പരാതി രജിസ്റ്റർ ചെയ്ത് 32 വർഷത്തിനുശേഷം കോടതി വിധി. ആറു മാസം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 5000 രൂപ പിഴയും നൽകണം.
ഉത്തർ പ്രദേശിലെ മുസഫർനഗറിൽ, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് കേസിൽ മൂന്ന് പതിറ്റാണ്ടിനുശേഷം വിധി പറഞ്ഞിരിക്കുന്നത്. പാൽ വിൽപനക്കാരൻ ഹർബീർ സിങ് എന്നയാളാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഫുഡ് ഇൻസ്പെക്ടർ നൽകിയ പരാതിയിൽ 1990 ഏപ്രിൽ 21നാണ് കേസ് രജിസ്റ്റർ ചെയ്തത്. പാലിൽ മായം ചേർത്തിട്ടുണ്ടെന്ന് ലാബ് പരിശോധനയിൽ വ്യക്തമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.