ഒഡീഷയിൽ കർഷകരുടെ കൂട്ട ആത്മഹത്യ

ബാർഗാര (ഒഡീഷ):  ഒഡീഷയിലെ ബാർഗാരയിൽ ആറ് കർഷകർ ആത്മഹത്യ ചെയ്തു. കീടങ്ങൾ മൂലം വിളകൾ നശിച്ചതാണ് ആത്മഹത്യക്ക് കാരണം.ഒഡീഷ യുടെ വിവിധ ജില്ലകളിലായി 10 ദിവസത്തിനുള്ളിൽ മാത്രം ആത്മഹത്യ ചെയ് തത് എട്ട് കർഷകരാണ്. വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ട പരിഹാരം നൽകുമെന്ന്  ഡിസ്ട്രിക് മജിസ്ട്രേറ്റ് കാഗേന്ദ്ര പാദെ പറഞ്ഞു. ഉദ്യോഗസ്ഥർ  പ്രശ്നത്തിൽ വേണ്ടത് ചെയത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ബിജു ജനദാദൾ നയിക്കുന്ന സർക്കാർ സംസ്ഥാനത്തെ കർഷകരെ മരിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.


 

Tags:    
News Summary - Six farmers commit suicide in Odisha-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.