Posted On
date_range Updated On
date_range ബംഗാളിൽ പെട്രോൾ ബോംബേറിൽ ആറ് ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
കൊൽക്കത്ത: പശ്ചിമബംഗാളിൽ പെട്രോൾ ബോംബേറിൽ ആറ് ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരം. സൗത്ത് 24 പർഗാന ജില്ലയിലാണ് സംഭവം. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് ഇവർക്ക് നേരെ ബോംബേറുണ്ടായത്.
ഉടൻ തെന ആറ് പേരെയും കാനിങ് സബ്ഡിവഷൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂൽ കോൺഗ്രസാണ് ബോംബേറിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ബി.ജെ.പി പ്രവർത്തകർ ബോംബ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ അത് െപാട്ടിയാണ് അപകടമുണ്ടായതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.