ലഡാക്കിലെ സ്ഥിതി വിശേഷം 1962ന് സമാനമെന്ന് ശിവസേന

മുംബൈ: 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന് സമാനമായ സാഹചര്യമാണ് ലഡാക്കിലേതെന്ന് ശിവസേന. എന്നാൽ, ചരിത്രം ആവർത്തിക്കാൻ ഇന്ത്യൻ സേന അനുവദിക്കില്ലെന്നും മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിൽ സേന വ്യക്തമാക്കി.

ഇന്ത്യയിലേക്കുള്ള കടന്നുകയറ്റവും ഭൂമി തട്ടിയെടുക്കലും ചൈന അവസാനിപ്പിക്കുന്നില്ല. ഉദ്ദേശം മാറാതെ ചൈനീസ് വ്യാളിയുടെ നീക്കങ്ങൾ അടങ്ങില്ല. ഇന്ത്യ-ചൈന സൈനിക ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ലഡാക് അതിർത്തിയിൽ ഇരുവിഭാഗത്തിന്‍റേയും തോക്കുകൾ നേർക്കുനേരെയാണ്. ലഡാക്കിൽ നിന്ന് ചൈന പിൻവാങ്ങണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. എന്നാൽ, ഫിംഗർ ഫോറിൽ നിന്ന് ഇന്ത്യ മാറണമെന്നാണ് ചൈനയുടെ ആവശ്യം.

ഇപ്പോൾ 1962ലെ സ്ഥിതിയിലല്ല ഇന്ത്യ, സുശക്തമായ രാജ്യമാണ്. ചൈനീസ് കടന്നുകയറ്റവും ഭൂമി തട്ടിയെടുക്കലും കുറഞ്ഞിട്ടില്ല. എന്നാൽ, ചരിത്രം ആവർത്തിക്കാൻ ഇന്ത്യൻ സേന അനുവദിക്കില്ല. അതേസമയം, 1962ന് സമാനമായ സ്ഥിതിവിശേഷമാണ് ലഡാക് അതിർത്തിയിലുള്ളതെന്നും അത് നമ്മൾ തള്ളികളയരുതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ സൈന്യം പൂർണ സജ്ജമാണ്. സൈനിക മേധാവി അതിർത്തി സന്ദർശിച്ചിരുന്നു. സൈനികരുടെ മനോവീര്യം വർധിപ്പിക്കാൻ പ്രധാനമന്ത്രി ലഡാക്കിലെത്തി. വ്യോമസേനയുടെ പുതിയ അതിഥിയായ റഫാൽ വന്നത്, അതിർത്തി നിരീക്ഷണത്തിൽ ചൈനീസ് വ്യാളിക്ക് വെല്ലുവിളിയാണെന്നും ലേഖനം പറയുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.