കർണാടകയിൽ മൽസരിക്കാത്ത സീറ്റുകളിൽ ബി.ജെ.പിക്കെതിരായ സ്ഥാനാർഥികളെ പിന്തുണക്കും-യെച്ചൂരി

ന്യൂഡൽഹി: കർണാടകയിൽ മത്സരിക്കാത്ത സീറ്റുകളിൽ ബിജെപിക്കെതിരായ ശക്തരായ സ്ഥാനാർഥികളെ പിന്തുണക്കുമെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റി യോഗത്തിന്​ ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.കർണാടക തെരഞ്ഞെടുപ്പിന് ഉള്ള സിപിഎം സ്ഥാനാർഥി പട്ടികക്ക്​ അംഗീകാരം നൽകി. കർണാടകത്തിൽ ഇടത് മുന്നണി എന്ന നിലയിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യെച്ചൂരി വ്യക്​തമാക്കി.

 ലോക്​സഭയിലെ ഭൂരിപക്ഷത്തിൽ മോദി സർക്കാരിന് ഉറപ്പില്ല. ഇതിനാൽ ആണ്  അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സ്​പീക്കർ അനുവദിക്കാത്തതിന്​ പിന്നിൽ. ചീഫ്​ ജസ്​റ്റിസിനെ ഇംപീച്ച്​ ചെയ്യാനുള്ള നീക്കത്തെ കുറിച്ച്​ തനിക്ക്​ അറിയില്ല. കേന്ദ്രമന്ത്രിമാർ രാജ്യത്ത്​ ധ്രൂവീകരണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും യെച്ചൂരി പറഞ്ഞു.

ചോദ്യ​േപപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യെച്ചൂരി ആവശ്യ​പ്പെട്ടു. കീഴാറ്റൂർ സമരത്തിന്​ പാർട്ടി സംസ്ഥാനഘടകം പരിഹാരം കാണുമെന്നും യെച്ചൂരി പറഞ്ഞു. ത്രിപുരയിൽ ബി.ജെ.പി നടത്തുന്ന അക്രമപ്രവർത്തനങ്ങ​ളെ കേന്ദ്രകമ്മിറ്റി അപലപിച്ചു. ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട്​ സംഘടന റിപ്പോർട്ടിനും കേന്ദ്രകമ്മിറ്റി അംഗീകാരം നൽകി.

Tags:    
News Summary - Sitharam yechuri on Karnataka election-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.