മോദിക്കെതിരെ ജനങ്ങളുടെ ഐക്യമാണ് എല്ലായിടത്തുമെന്ന് യെച്ചൂരി

ന്യൂഡൽഹി: മോദി സർക്കാർ കള്ളത്തരത്തിന്‍റെയും കൊള്ളയുടെയും സർക്കാരെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാർ ജനങ്ങളിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി. രാജ്യത്ത് സർവനാശം ഉണ്ടാക്കിയവരാണിത്. അഴിമതി, അധികാര ദുർവിനിയോഗം എന്നിവയാണ് സർക്കാറിന്‍റെ മുഖമുദ്രയെന്നും യെച്ചൂരി പറഞ്ഞു.

ദേശീയ സഖ്യം വേണമോ എന്നതിൽ ചർച്ചകൾ തുടരും. എന്നാൽ, ബി.ജെ.പി വോട്ടുകളിൽ തന്നെ ഇടിവ് വന്നു. ഉപതെരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ഇന്ത്യ തന്നെ വിശാല സഖ്യമാണ്. ഓരോ സ്ഥലത്തും ഓരോ പാർട്ടികളാണ്. അവർക്ക് ലഭിക്കുന്ന പിന്തുണയുടെ അർഥം ജനങ്ങൾ ബി.ജെ.പി സർക്കാരിന് എതിരാണെന്നാണ്. ജനങ്ങളുടെ ഐക്യമാണ് എല്ലായിടത്തുമെന്നും യെച്ചൂരി വ്യക്തമാക്കി. 

മോദി സർക്കാരിന്‍റെ നാലു വർഷത്തെ ജനദ്രോഹ നടപടികൾ വിവരിച്ചുള്ള സി.പി.എമ്മിന്‍റെ നാലു പുസ്തകങ്ങൾ ഡൽഹിയിൽ പുറത്തിറക്കി സംസാരിക്കുകയായിരുന്നു യെച്ചൂരി. യെച്ചൂരിയോടൊപ്പം പി.ബി അംഗം വൃന്ദ കാരാട്ടും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Sitaram Yechury Release Four Books Against Modi Govt -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.